headerlogo
recents

കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ സെക്രട്ടറി ടി എം അബ്‌ദുറഹ്മാൻ അന്തരിച്ചു

ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ മാനേജരായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്

 കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ സെക്രട്ടറി ടി എം അബ്‌ദുറഹ്മാൻ അന്തരിച്ചു
avatar image

NDR News

01 Oct 2023 05:25 PM

കോഴിക്കോട് : കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി ടി എം അബ്‌ദുറഹ്മാൻ അന്തരിച്ചു. 83 വയസ്സായിരുന്നു. ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന ഫുട്ബോൾ റഫറി ബോർഡ് ചെയർമാനായിരുന്നു.

    രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ കലിക്കറ്റ് എൻഐടി കായികവിഭാഗം റിട്ട. പ്രൊഫസറായിരുന്നു. നെഹ്റു കപ്പ് സംഘാടക സമിതി സംഘാടക സമിതി ജനറൽ സെക്രട്ടറിയായിരുന്നു.  

   കോഴിക്കോട് ആസ്ഥാനമായി സെപ്‌റ്റ് പ്രവർത്തനം ആരംഭിച്ചപ്പോൾ നേതൃനിരയിലുണ്ടായിരുന്നു. എൻഐടി കലിക്കറ്റ് സർവകലാശാലയുടെ ഭാഗമായിരുന്ന കാലത്ത് അന്തർ സർവകലാശാല മത്സരങ്ങളിൽ നിരവധി താരങ്ങളെ സംഭാവന ചെയ്‌തു. ഭാര്യ: പരേതയായ തൈക്കണ്ടി സി കെ പി പാത്തുട്ടി. മക്കൾ: സകീന, സബീന , സി കെ പി ഷാനവാസ്, ഷെമി.

NDR News
01 Oct 2023 05:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents