headerlogo
recents

എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷും വീട്ടിൽ നിന്ന് പിടികൂടി; പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു

സിവില്‍ പൊലീസ് ഓഫീസര്‍ ജോയ് ആന്റണിയെയാണ് സസ്പെൻഡ് ചെയ്തത്

 എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷും വീട്ടിൽ നിന്ന് പിടികൂടി; പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു
avatar image

NDR News

25 Sep 2023 06:35 PM

ആലുവ: എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷും പിടികൂടിയ സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് ജോയ് ആന്റണിയെയാണ് എറണാകുളം റൂറൽ എസ്.പി വിവേക് കുമാർ സസ്പന്‍ഡ് ചെയ്തു. എക്സൈസിന്റെയും പൊലീസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

     എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷും കഴിഞ്ഞ ദിവസം ഇയാളുടെ വീടിന്റെ ഷെഡില്‍ നിന്നാണ് എക്സൈസ് പിടികൂടിയത്. ജോയ് ആന്റണിയുടെ വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ നിന്നാണ് ഇവ പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

NDR News
25 Sep 2023 06:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents