headerlogo
recents

നിയമസഭയിൽ തർക്കമാകാം പക്ഷെ സൗഹൃദം പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വ്യത്യസ്ത വീക്ഷണങ്ങൾ ശരിയായ രീതിയിൽ ഉയർന്നു വരണമെന്നും എന്നാൽ അവരവരുടേതായ നിയന്ത്രണങ്ങൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

 നിയമസഭയിൽ തർക്കമാകാം പക്ഷെ സൗഹൃദം പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
avatar image

NDR News

19 Sep 2023 02:14 PM

തിരുവനന്തപുരം: നിയമസഭയിൽ വാക്കുതർക്കമാകാം എന്നൽ സൗഹൃദം പോകരുതെന്നും സഭയുടെ അന്തസ് നഷ്ടപ്പെടാൻ ഇടയാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വയം നിയന്ത്രണം വേണമെന്നും അദ്ദേഹം പറഞ്ഞു.

   വ്യത്യസ്ത വീക്ഷണങ്ങൾ ശരിയായ രീതിയിൽ ഉയർന്നു വരണമെന്നും എന്നാൽ അവരവരുടേതായ നിയന്ത്രണങ്ങൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചിലപ്പോൾ സൗഹൃദാന്തരീക്ഷം തകർന്നു പോകുന്നുവെന്നും അത് ഗുണകരമല്ലെന്നും നിയമസഭാ സാമാജികർക്കുള്ള പരിശീലന പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

    സംസാരിക്കാൻ സ്പീക്കർ വിളിക്കുമ്പോൾ സഭയ്ക്ക് നിരക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്.എന്നാൽ അല്ലാത്തപ്പോൾ മറ്റ് രീതിയിലുള്ള സംസാരം ഉണ്ടാകുന്നു. അത് സഭയുടെ അന്തസ്സിന് ചേർന്നതല്ല. ബോധ്യമുള്ള കാര്യങ്ങളാകണം സഭയിൽ അവതരിപ്പിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

NDR News
19 Sep 2023 02:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents