വിമാനയാത്രയ്ക്കിടെ വനിതാ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം
മുംബൈ വഴിയുള്ള മസ്കറ്റ്-ധാക്ക വിമാനത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം
മുംബൈ: മസ്കറ്റ്-ധാക്ക വിമാനത്തിൽ യാത്രക്കിടെ വനിതാ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം. മുംബൈ വഴിയുള്ള മസ്കറ്റ്-ധാക്ക വിമാനത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ബംഗ്ലാദേശ് പൗരനെ പോലീസ് അറസ്റ് ചെയ്തു.
മസ്കറ്റിൽ നിന്ന് ധാക്കയിലേക്ക് പോവുകയായിരുന്ന വിമാനം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് അര മണിക്കൂർ മുമ്പ്, മുഹമ്മദ് ദുലാൽ എന്ന 30 വയസ്സുകാരൻ തന്റെ സീറ്റിൽ നിന്ന് എഴുന്നേറ്റ് ജീവനക്കാരിയെ കെട്ടിപ്പിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തടയാനെത്തിയ ക്യാബിൻ ക്രൂ അംഗങ്ങൾക്കും യാത്രക്കാർക്കും നേരെ പ്രതി നഗ്നത പ്രദർശനം നടത്തിയതായും ആരോപണമുണ്ട്. വിമാനം മുംബൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടൻ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. പ്രാദേശിക കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.