ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; കുറ്റപത്രം ഇന്ന് സമർപ്പിക്കും
കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ അടക്കം പത്തിലേറെ വകുപ്പുകൾ ചുമത്തി
കൊച്ചി: ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. പെൺകുട്ടി കൊല്ലപ്പെട്ടു 35 ആം ദിവസമാണ് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. ബിഹാർ സ്വദേശി അസ്ഫാക്ക് ആലം ആണ് പ്രതി. സംഭവത്തിൽ 100 സാക്ഷികളുണ്ട്.
വിചാരണ വേഗത്തിൽ ആക്കാനാവശ്യപ്പെട്ട് പോലീസ് അപേക്ഷ നൽകും. ജൂലൈ 28നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ബലാത്സംഗത്തിന് ശേഷം കൊലപാതകം നടത്തി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ അടക്കം പത്തിലേറെ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.