headerlogo
recents

കോതമംഗലം ഗ്രീൻവാലി സ്കൂളിൽ ഓണാഘോഷ പരിപാടിയിലെ പായസം കുടിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

സ്കൂളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി

 കോതമംഗലം ഗ്രീൻവാലി സ്കൂളിൽ ഓണാഘോഷ പരിപാടിയിലെ പായസം കുടിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ
avatar image

NDR News

30 Aug 2023 04:52 PM

കോതമംഗലം: കോതമംഗലം ഗ്രീൻവാലി സ്കൂളിൽ ഓണാഘോഷ പരിപാടിയിലെ പായസം കുടിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. സ്കൂളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് പായസവും വെള്ളവും കുടിച്ച 60 ഇൽ അധികം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് സ്കൂളിൽ പരിശോധന നടത്തിയത്.

      സദ്യ കഴിച്ച് അടുത്ത ദിവസങ്ങളില്‍ പനിയും ഛര്‍ദിയുമടക്കം വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടതിനെ തുടർന്നാണ് കുട്ടികള്‍ സമീപത്തുള്ള ആശുപത്രികളിൽ ചികിത്സ തേടിയത്. സ്‌കൂളിൽ നിന്ന് കിട്ടിയ വെള്ളം കുടിച്ചാണ് കുട്ടികൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. 

     മാതാപിതാക്കൾ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്കൂളിലെ കുടിവെള്ള സ്രോതസിനെതിരെ മാതാപിതാക്കൾ ഗുരുതര ആരോപണം ഉന്നയിച്ചു. പരാതികൾ പരിശോധിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

NDR News
30 Aug 2023 04:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents