സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പ്രോജക്ട് 14-ാമത് വാര്‍ഷികാഘോഷം നാളെ തിരുവനന്തപുരത്ത്
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ർവഹിക്കും.

തിരുനന്തപുരം: സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്‍റെ 14-ാമത് വാര്‍ഷികാഘോഷം നാളെ തിരുവനന്തപുരത്ത് നടക്കും. വഴുതക്കാട് ഗവൺമെന്റ് വിമൻസ് കോളേജിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.
വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർവേഷ് സാഹിബ്, ക്രമസമാധാന എഡിജിപി എം ആർ അജിത് കുമാർ, സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിക്കും.
2023-24 വർഷത്തെ എസ്‌പിസി പദ്ധതിയുടെ തീം മുഖ്യമന്ത്രി പ്രഖ്യാപിക്കും. പരിപാടിയോടനുബന്ധിച്ച് നടത്തിയ സംസ്ഥാനതല ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌കാര വിതരണവും മുഖ്യമന്ത്രി നിർവഹിക്കും. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സംസ്ഥാന പോലീസ് മേധാവി ഉദ്ഘാടനം ചെയ്യും.