headerlogo
recents

കൊയിലാണ്ടിയിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്; യാത്രക്കാർ ദുരിതത്തിൽ

ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് മർദ്ദിച്ചെന്നരോപിച്ചാണ് പ്രതിഷേധം.

 കൊയിലാണ്ടിയിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്; യാത്രക്കാർ ദുരിതത്തിൽ
avatar image

NDR News

22 Jul 2023 10:35 AM

കോഴിക്കോട് : കൊയിലാണ്ടിയിൽ രാവിലെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് മർദ്ദിച്ചെന്നരോപിച്ചാണ് പ്രതിഷേധം. കൊയിലാണ്ടി – കോഴിക്കോട് റൂട്ടിലടക്കം സർവീസ് നിർത്തി. തിരുവങ്ങൂരിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു.

അതിരാവിലെ ജോലിക്കും മറ്റുമായി വിവിധ സ്ഥലങ്ങളിലേക്ക് പോകാനിറങ്ങിയ യാത്രക്കാരടക്കം ഇതോടെ വലഞ്ഞു. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരത്തിൽ കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചാണ് യാത്രക്കാരിപ്പോൾ സഞ്ചരിക്കുന്നത്.

NDR News
22 Jul 2023 10:35 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents