headerlogo
recents

പി.ടി. എ പ്രസിഡന്റുമാർക്കുളള ഏക ദിന ശിൽപശാല സംഘടിപ്പിച്ചു

ശില്പശാല കൊടുവള്ളി മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു ഉൽഘാടനം ചെയ്തു.

 പി.ടി. എ പ്രസിഡന്റുമാർക്കുളള ഏക ദിന ശിൽപശാല സംഘടിപ്പിച്ചു
avatar image

NDR News

27 May 2023 05:27 PM

   കൊടുവള്ളി: താമരശ്ശേരി വിദ്യാഭ്യാസജില്ലയിലെ എൽ പി,യു പി ഹൈസ്കൂൾ പി ടി എ പ്രസിഡന്റുമാർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കൊടുവള്ളി , കുന്ദമംഗലം, മുക്കം , താമരശേരി , ബാലുശേരി, പേരാമ്പ്ര ഉപജില്ലകളിൽ നിന്നുള്ള പി ടി എ പ്രസിഡന്റുമാർ ശിൽപശാലയിൽ പങ്കെടുത്തു.കൊടുവള്ളി മുൻസിപ്പൽ കമ്യൂണിറ്റി ഹാളിൽ ചേർന്ന ശില്പശാല കൊടുവള്ളി മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു ഉൽഘാടനം ചെയ്തു.

 ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജി മനോഹരൻ ആധ്യക്ഷം വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. 

  ജില്ലാ വിദ്യാഭ്യാസ സമിതി മുൻ കൺവീനർ കെ.കെ ശിവദാസൻ, കൊടുവള്ളി ബി പി സി മെഹറലി തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്തു.  വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറം കൺവീനർ പ്രമോദ് കെ.വി. കൊടുവള്ളി എ ഇ ഒ സി.പി അബ്ദുൾ ഖാദർ . സീനിയർ സൂപ്രണ്ട് ബിന്ദു സബ് ജില്ല എച്ച് എം ഫോറം കൺവീനർമാരായ ഷമീർ സി.കെ , വിനോദ് കുമാർ , ഖദീജ  തുടങ്ങിയവർ സംസാരിച്ചു.

NDR News
27 May 2023 05:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents