headerlogo
recents

പേരാമ്പ്രയിൽ പതിനാറ് പേർക്ക് ഭക്ഷ്യവിഷബാധ

സിറ്റി ബർഗർ കടയിൽനിന്ന്‌ ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്

 പേരാമ്പ്രയിൽ പതിനാറ് പേർക്ക് ഭക്ഷ്യവിഷബാധ
avatar image

NDR News

24 May 2023 02:46 PM

പേരാമ്പ്ര: പേരാമ്പ്രയിൽ പതിനാറുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ടൗണിലെ സിറ്റി ബർഗർ കടയിൽനിന്ന്‌ ഭക്ഷണം കഴിച്ച പേരാമ്പ്ര പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും 16 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിങ്കളാഴ്ച വൈകിട്ട് ഇവടെ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.  

        നിരവധി പേർ ആശുപത്രിയിൽ ചികിത്സതേടിയെത്തിയതിന് പിന്നാലെ പൊതുജനാരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ സ്ഥാപനം ആരോഗ്യത്തിന് ഹാനികരമായ രീതിയിലാണ്‌ പ്രവർത്തിക്കുന്നതെന്ന്‌ കണ്ടെത്തി. ഇതേ പേരിൽ ടൗണിലെ മറ്റു ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന രണ്ടു സ്ഥാപനങ്ങളുംകൂടി പൂട്ടാൻ നിർദേശം നൽകി. മൂന്ന്‌ സ്ഥാപനങ്ങൾക്കും പിഴയും ചുമത്തി.

NDR News
24 May 2023 02:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents