ഏലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്: പ്രതിയുടെ ആവശ്യം തള്ളി കോടതി
നിയമാനുസൃതമായി അഭിഭാഷകന് ജയിലിലെത്തി ഷാരുഖിനോട് സംസാരിക്കാമെന്ന് കോടതി.

എലത്തൂർ :ഏലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയുടെ ആവശ്യം കോടതി തള്ളി. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ അഭിഭാഷകനോട് സംസാരിക്കണമെന്നതായിരുന്നു പ്രതിയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം തള്ളിയ കോടതി നിയമാനുസൃതമായി അഭിഭാഷകന് ജയിലിലെത്തി ഷാരുഖിനോട് സംസാരിക്കാമെന്ന് പറഞ്ഞു.
അതേ സമയം ഷാരൂഖ് സെയ്ഫിയുടെ ഈ ആവശ്യം എന്‍ഐഎ ശക്തമായി എതിര്‍ത്തിരുന്നു. പ്രതി മുന്‍പ് കോടതിയില്‍ ഹാജരായപ്പോള്‍ അഭിഭാഷകനോട് സംസാരിച്ചതും കോടതി ചൂണ്ടിക്കാട്ടി. ഷാരൂഖിനെ ഓണ്‍ലൈനായി കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയില്‍ ശനിയാഴ്ച ഹാജരാക്കും.
പ്രതിയ്ക്ക് തീവ്രവാദ ബന്ധ മുണ്ടോ, കൃത്യം നടത്താന്‍ കൂടുതല്‍ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയ്‌ക്കെ തിരെ പ്രത്യേക അന്വേഷണ സംഘം യുഎപിഎ ചുമത്തിയതോടെയാണ് എന്‍ഐഎ അന്വേഷണം തുടങ്ങി യത്.
അക്രമത്തിനായി പ്രതി കേരളം തെരഞ്ഞെടുത്തതില്‍ ദുരൂഹത യുണ്ടെന്ന് എന്‍ഐഎ ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ബോഗിയിലുള്ള മുഴുവന്‍ യാത്ര ക്കാരെയും പ്രതി ലക്ഷ്യമിട്ടിരുന്നെ ന്നും, ഷാരൂഖിന് തീവ്രവാദ ബന്ധമുണ്ടോയെന്ന് തള്ളിക്കളയാ നാകില്ലെന്നും, കേരള പൊലീസില്‍ മാത്രമായി അന്വേഷണം ഒതുങ്ങി യാല്‍ മറ്റു കണ്ണികളിലേക്ക് എത്തില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.