മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ പൊലീസ് പിടിയില്‍
പയ്യോളി പൊലീസിന്റെ ആൽക്കോസ്കാൻ പരിശോധനയിലാണ് പിടിയിലായത്

പയ്യോളി: മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ പൊലീസ് പിടിയിലായി. വടകര കടമേരി പടിഞ്ഞാറേക്കണ്ടിയിൽ രാജീവ് (49)നെയാണ് അറസ്‌റ്റ് ചെയ്‌തത്. കണ്ണൂർ-കോഴിക്കോട് റൂട്ടിലെ മാക്സി മില്യൻ ബസിലെ ഡ്രൈവറാണ്. പയ്യോളി സ്റ്റാൻഡിൽ ബസ് കയറ്റിയശേഷം മറ്റൊരു ബസ്സിലെ ജീവനക്കാരുമായി വാക്കുതർക്കം നടത്തുന്നതിനിടെ പയ്യോളി പൊലീസിന്റെ ആൽക്കോസ്കാൻ പരിശോധനയിലാണ് പിടിയിലായത്.
മൂന്ന് മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് സമാന കുറ്റത്തിന് പിടിയിലാവുന്നത്. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി പൂർത്തിയായി വരികയാണെന്ന് പൊലീസ് ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു പറഞ്ഞു.