വാഹനാപകടത്തിന് ഇന്നേക്ക് ഒരു വർഷം: പോലീസ് ഇരുട്ടിൽ തപ്പുന്നു
സി.സി.ടി.വി.യിൽ തെളിഞ്ഞ ഓട്ടോ ഇനിയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല
പേരാമ്പ്ര: യാത്രക്കാരെ ഇടിച്ച് കടന്നുകളഞ്ഞ ഓട്ടോ കണ്ടെത്താനാകാതെ പോലീസ്. അപകടം നടന്ന് ഇന്നേക്ക് ഒരു വർഷം കഴിഞ്ഞിട്ടും അപകടത്തിന് കാരണമായ വാഹനം കണ്ടെത്താനോ ഇത് സംബന്ധിച്ച അന്വേഷണം പൂർത്തിയാക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ വർഷം മെയ് 20ന് വൈകുന്നേരം 4.45 നാണ് പേരാമ്പ്ര - മേപ്പയൂർ റോഡിൽ വല്യേക്കോട് ഊട്ടുപുരയ്‌ക്ക് സമീപം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് പേരെ എതിരെ വന്ന ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിർത്താതെ പോയ ഓട്ടോറിക്ഷ സി.സി.ടി.വി.യിൽ തെളിഞ്ഞെങ്കിലും അതിൻ്റെ നമ്പർ കണ്ടെത്താനോ ഓട്ടോറിക്ഷ പിടിച്ചെടുക്കാനോ കഴിയാതെ ഒരു വർഷമായി പോലീസ് ഇരുട്ടിൽ തപ്പുന്ന അവസ്ഥയാണ് ഇപ്പോഴും ഉള്ളത്.
കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ സ്ഥലം മാറി പോയതോടെ അന്വേഷണം പാതിവഴിയിൽ നിലച്ച മട്ടാണ്. മരുതേരി സ്വദേശി രാജേഷ്, നൊച്ചാട് സ്വദേശി സുരേഷ് എന്നിവർക്കാണ് അപകടത്തിൽ പരിക്ക് പറ്റിയിരുന്നത്.