എലത്തൂരിൽ വാഹനാപകടം; കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറും മകനും മരിച്ചു
അപകടത്തിൽ ആറുപേർക്ക് പരിക്ക്

കോഴിക്കോട്: എലത്തൂരിൽ വാഹനാപകടത്തില്‍ രണ്ട് മരണം. വെസ്റ്റ്ഹില്‍ സ്വദേശി അതുല്‍ (24), മകന്‍ അന്‍വിഖ് (ഒന്ന്) എന്നിവരാണ് മരിച്ചത്. കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറാണ് മരിച്ച അതുല്‍. അതുലിന്റെ ഭാര്യ മായ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.
കോരപ്പുഴ പാലത്തിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.