headerlogo
recents

എ.ഐ. ക്യാമറ അഴിമതി ആരോപണം ശുദ്ധ അസംബന്ധം; എം.വി. ഗോവിന്ദൻ

പദ്ധതിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എം.വി. ഗോവിന്ദൻ

 എ.ഐ. ക്യാമറ അഴിമതി ആരോപണം ശുദ്ധ അസംബന്ധം; എം.വി. ഗോവിന്ദൻ
avatar image

NDR News

07 May 2023 06:33 PM

തിരുവനന്തപുരം: എ.ഐ. ക്യാമറ അഴിമതി ആരോപണം ശുദ്ധ അസംബന്ധമെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എ.ഐ. ക്യാമറ പദ്ധതിയിൽ നയാപൈസയുടെ അഴിമതി നടന്നിട്ടില്ല, ക്യാമറ വിവാദം ഉയർത്തിക്കൊണ്ട് പദ്ധതിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

        ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നത്. ഇന്നലെ വരെ പറയാത്ത കാര്യങ്ങൾ പറഞ്ഞ് പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സർക്കാർ രണ്ടാം വാർഷികത്തോടനുബന്ധിച്ച 100 ദിന കർമപരിപാടിയിൽ 15600 കോടി രൂപയുടെ പദ്ധതിയാണ് പൂർത്തിയാക്കാൻ പോകുന്നത്. വലിയ ശ്രദ്ധേയമായ പരിപാടികൾ നടക്കുമ്പോൾ പ്രതിപക്ഷ പാർട്ടികളും മാധ്യമവും കണ്ടില്ലെന്ന് നടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

        എ.ഐ. ക്യാമറയിൽ കേരള സർക്കാരിന്റെ ഖജനാവിൽ നിന്ന് ഒരു പണവും ചിലവാക്കിയിട്ടില്ല. പിന്നെ എവിടെയാണ് അഴിമതി നടന്നതെന്ന് അദ്ദേഹം ചോദിച്ചു. കെൽട്രോൺ ആണ് പണം മുടക്കിയത്. ക്യാമറ പദ്ധതി സർക്കാരിന് തോന്നിയത് പോലെ നടപ്പിലാക്കിയതല്ല. മോട്ടോർ വാഹന വകുപ്പ് കെൽട്രോണുമായി ചർച്ച നടത്തി തുടർന്ന് കെൽട്രോണാണ് ഡി.പി.ആർ. തയ്യാറാക്കിയത്. 232.25 കോടിയാണ് ഭരണാനുമതി നൽകി നൽകിയത്. 142 കോടി സ്ഥാപനതുകയും 56.24 കോടി അഞ്ച് വർഷത്തെ മെയിന്റനൻസ് തുകയും 35.76 കോടി ജി.എസ്.ടിയുമാണ്. ഇത് മൂന്നും കൂട്ടിയാണ് 232 കോടി. സംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നു എന്നത് നോക്കേണ്ടത് കെൽട്രോൺ ആണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

NDR News
07 May 2023 06:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents