കൊയിലാണ്ടി കൊല്ലത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു
കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇലട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു
കൊയിലാണ്ടി : കൊല്ലം ടൗണിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൊല്ലം കുറ്റിപൊരിച്ച വയലിൽ ഷിനോജ് (31) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.15 ഓടെയാണ് അപകടം നടന്നത്. സഹയാത്രികൻ സാരംഗിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച ബുള്ളറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് സമീപത്തെ ഇലട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.
ഉടനെ ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഷിനോജിന്റെ ജീവൻ രക്ഷിക്കാനായില്ല. സുഹൃത്ത് സാരംഗ് മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിത്സയിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.