headerlogo
recents

വാഹനമോഷണ പരമ്പരയിൽ പെട്ട ഏഴ് വിദ്യാർഥികളെ കോഴിക്കോട് നിന്നും പിടി കൂടി

ബൈക്ക് ഓടിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടും ലഹരി ഉപയോഗിക്കാനുള്ള പണത്തിനുമാണ് മോഷണം

 വാഹനമോഷണ പരമ്പരയിൽ പെട്ട ഏഴ് വിദ്യാർഥികളെ കോഴിക്കോട് നിന്നും പിടി കൂടി
avatar image

NDR News

02 Apr 2023 09:58 AM

കോഴിക്കോട്: വാഹനമോഷണ പരമ്പരയിലുൾ പ്പെട്ട ഏഴ് വിദ്യാർഥികളെ സിറ്റി സ്പെഷൽ ആ ക്ഷൻ ഗ്രൂപ് പിടികൂടി. നഗരപരിധിയിൽ ഇരുചക വാഹന മോഷണം വർധിച്ച സാഹചര്യത്തിൽ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് സംഘം പിടിയിലായത്. കുട്ടികളെ ചോദ്യം ചെയ്തതിന് പിന്നാലെ കവർന്ന നാല് സ്പെലെൻഡറുകളടക്കം ബൈക്കുകൾ പൊലീസ് കണ്ടെടുത്തു. ബേ പ്പൂർ, നടക്കാവ്, വെള്ളയിൽ, പന്തീരാങ്കാവ്, ടൗൺ എന്നീ സ്റ്റേഷൻ പരിധിയിൽ നിന്ന് കവർന്ന ബൈക്കുകളാണിത്.ബൈക്ക് ഓടിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടും ലഹരി ഉപയോഗിക്കാനുള്ള പണത്തിനും ആർഭാട ജീവിതത്തിനുമാണ് മോഷണം നടത്തുന്നതെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു.

      വാഹന മോഷണമുണ്ടായ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസ് ആളുകളെ തിരിച്ചറിഞ്ഞത്. കവർച്ച നടത്തിയത് പ്രായപൂർത്തി യാവാത്തവരാണെന്ന് വ്യ ക്തമായ പൊലീസ് ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി വിവരങ്ങൾ ധരിപ്പിച്ചു. മോഷ്ടിച്ച ശേഷം ഉടമസ്ഥരും പൊലീസും തിരിച്ചറിയാതിരി ക്കാൻ വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുകയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുകയും ചെയ്തിരുന്നു.

      രാത്രി കാലങ്ങളിൽ വീടു വിട്ടിറങ്ങി മോഷ്ടിച്ച വാഹനങ്ങളിൽ റൈഡ് നടത്തി മറ്റു വാഹനങ്ങൾ മോഷ്ടിക്കുകയും പൊലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ മിന്നൽ വേഗത്തിൽ ഓടിച്ചു പോവുകയുമാണ് ഇവരുടെ പതിവെന്ന് സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങളിൽ ചിലത് പൊളിക്കുകയും കുറച്ചുകാലം ഓടിച്ചശേഷം കുറഞ്ഞ വിലയ്ക്ക് മറിച്ചുവിൽക്കുകയും ചെയ്തിട്ടുണ്ട്. ഒരു വാഹനം പൊളിച്ചത് പ്രായപൂർത്തിയാവാത്തയാളുടെ വീട്ടിൽ വെച്ചാണെന്നും സംഘം വ്യക്തമാക്കി.

NDR News
02 Apr 2023 09:58 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents