കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ സമീപം വീണ്ടും ബൈക്ക് മോഷണം
ഇന്നലെ റെയിൽവേ സ്റ്റേഷനടുത്ത് നിർത്തിയിട്ട പാഷൻ പ്രോ ബൈക്കാണ് മോഷണം പോയത്
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തെ ബൈക്ക് മോഷണം തുടർക്കഥയാകുന്നു. ഇന്നലെ റെയിൽവേ സ്റ്റേഷനടുത്ത് നിർത്തിയിട്ട പാഷൻ പ്രോ ബൈക്കാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ ആറ് മണിക്ക് നിർത്തിയിട്ട ബൈക്കെടുക്കാൻ രാത്രി ഒൻപത് മണിക്ക് ഉടമയെത്തിയപ്പോഴാണ് മോഷണം പോയതായി മനസിലായത്.
കെ.എൽ. 56 എഫ് 4256 നമ്പർ പാഷൻ പ്രോ ബ്ലാക്ക് ബൈക്കാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് ഉടമ ജിതേഷ് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വാഹനത്തെക്കുറിച്ച് വിവിരം ലഭിക്കുന്നവർ 9656819386 (ജിതേഷ്) എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ അടുത്തകാലത്തായി നിരവധി ബൈക്ക് മോഷണം സംഭവിച്ചിട്ടും പ്രതികളെപിടിക്കാൻ സാധിച്ചിട്ടില്ല.പേ പാർക്കിങ്ങിന് സമീപം നിർത്തിയ ബൈക്കുകൾ പോലും മോഷണം പോയിട്ടുണ്ട്. ബൈക്കുകൾ മോഷ്ടിച്ച് നൊടിയിടയിൽ പൊളിച്ച് വില്പന നടത്തുന്ന ഒരു സംഘത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സംഘത്തിൽപ്പെട്ട രണ്ടുപേരെ കോഴിക്കോട് വെച്ച് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.