headerlogo
recents

കൂരാച്ചുണ്ടിൽ റഷ്യന്‍ യുവതി പരുക്കേറ്റ നിലയില്‍ ; കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയതെന്ന് സൂചന

ഗുരുതര പരുക്കുകളോടെ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ .

 കൂരാച്ചുണ്ടിൽ റഷ്യന്‍ യുവതി പരുക്കേറ്റ നിലയില്‍ ; കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയതെന്ന് സൂചന
avatar image

NDR News

23 Mar 2023 08:03 PM

കോഴിക്കോട്: കൂരാച്ചുണ്ടിൽ റഷ്യന്‍ യുവതിയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തി. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്ന് കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയെന്നാണ് സൂചന. 


യുവതിയുടെ ആണ്‍സുഹൃത്തിനെ കാണാനില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നതിനാൽ യുവതിയുടെ മൊഴി രേഖപ്പെടുത്താത്തതിനാല്‍ കേസെടുക്കാന്‍ സാധിച്ചിട്ടില്ല

റഷ്യന്‍ യുവതിയും ആണ്‍സുഹൃത്തും  കുറച്ചുകാലമായി കൂരാച്ചുണ്ടില്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇയാളുടെ ഉപദ്രവത്തെ തുടര്‍ന്ന് യുവതി കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നെന്നാണ് വിവരം. കൂരാച്ചുണ്ട് പൊലീസ് എത്തിയാണ് പരുക്കേറ്റ് കിടന്നിരുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് ശേഷം കാണാതായ ആണ്‍സുഹൃത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐസിയുവില്‍ നിന്ന് മാറ്റിയ ശേഷം യുവതിയുടെ മൊഴിയെടുത്ത് കേസെടുക്കാനാണ് പൊലീസ് നീക്കം.

NDR News
23 Mar 2023 08:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents