സ്വപ്‌നാ സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വിജേഷ് പിള്ളക്കെതിരെ കര്‍ണ്ണാടക പോലീസ് കേസെടുത്തു
ഈ കേസിനെ താന്‍ നിയമപരമായി തന്നെ നേരിടുമെന്നാണ് വിജേഷ് പിള്ള പറയുന്നത്.

ബാംഗ്ലൂർ : സ്വപ്‌നാ സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വിവാദ ഇടനിലക്കാരന്‍ വിജേഷ് പിള്ളക്കെതിരെ കര്‍ണ്ണാടക പൊലീസ് കേസെടുത്തു. കെ ആര്‍ പുരം പൊലീസ് സ്റ്റേഷനിലാണ് വിജേഷ് പിളളക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ പരസ്പരം കണ്ട ഹോട്ടലില്‍ പൊലീസ് സ്വപ്‌നയുമായി തെളിവെടുപ്പ് നടത്തുകയും ചെയ്തു. എന്നാല്‍ ഈ കേസിനെ താന്‍ നിയമപരമായി തന്നെ നേരിടുമെന്നാണ് വിജേഷ് പിള്ള പറഞ്ഞത്.
ഒരു ഒ ടി ടി വെബ്‌സീരിസുമായി ബന്ധപ്പെട്ടാണ് താന്‍ സ്വപ്നയെ കാണാൻ പോയതെന്ന് ആവര്‍ത്തിക്കുകയാണ് വിജേഷ് പിള്ള. അതേ സമയം താന്‍ ഹോട്ടലില്‍ വിജേഷിനെ കണ്ട സമയത്തെ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നാണ് സ്വപ്ന പൊലീസിനോട് ആവിശ്യപ്പെട്ടിരി ക്കുന്നത്.
വിജേഷ് മാത്രമാണ് തന്നെ കാണാനെത്തിയിരുന്നതെന്ന് സ്വപ്‌ന പറഞ്ഞപ്പോഴും ഇയാളുടെ കൂടെ വേറൊരാളും ഉണ്ടായിരുന്നു വെന്ന് ഹോട്ടലുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതാരണെന്ന് ചോദിച്ചുകൊണ്ട് സ്പന ഫേസ് ബുക്ക് പോസ്റ്റിടുകയും ചെയ്തു.