headerlogo
recents

താനൂരിൽ ട്രെയിൻ വാതിൽപ്പടിയിലിരുന്ന് ഉറങ്ങിയ യാത്രക്കാരൻ വീണു മരിച്ചു

തെറിച്ചുവീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന യാത്രക്കാര്‍ ബഹളം വെക്കുകയായിരുന്നു

 താനൂരിൽ ട്രെയിൻ വാതിൽപ്പടിയിലിരുന്ന് ഉറങ്ങിയ യാത്രക്കാരൻ വീണു മരിച്ചു
avatar image

NDR News

06 Mar 2023 06:35 AM

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. ഏറനാട് എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ മലപ്പുറം താനൂരില്‍ വെച്ചായിരുന്നു അപകടം നടന്നത്. വാതില്‍പടിയിലിരുന്ന് ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞുമോന്‍ തെറിച്ചുവീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന യാത്രക്കാര്‍ ബഹളം വെക്കുകയായിരുന്നു. 

       ഉടന്‍ തന്നെ താനൂര്‍ സ്റ്റേഷന്‍ മാസ്റ്ററെയും റെയില്‍വേ സംരക്ഷണ സേനയെയും വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു കുഞ്ഞുമോനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ ആഴത്തിലുണ്ടായ മുറിവാണ് മരണത്തിന് ഇടയാക്കിയത്.

        പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റു മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുക്കുകയും ചെയ്തു.

 

 

NDR News
06 Mar 2023 06:35 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents