headerlogo
recents

'കിളികളും കൂളാവട്ടെ' ക്യാമ്പയിന് തുടക്കമായി

മാർച്ച് 5 മുതൽ 15 വരെ 10 ദിവസം നീണ്ടുനിൽക്കുന്നതാണ് ക്യാമ്പയിൻ

 'കിളികളും കൂളാവട്ടെ' ക്യാമ്പയിന് തുടക്കമായി
avatar image

NDR News

05 Mar 2023 11:06 AM

കോഴിക്കോട്: പൊള്ളുന്ന വേനലിൽ കിളികൾക്ക് ദാഹജലം ഒരുക്കി ജില്ലാ ഭരണകൂടം. വേനലിൽ കിളികൾക്കും വെള്ളവും ഭക്ഷണവും ഒരുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'കിളികളും കൂളാവട്ടെ' ക്യാമ്പയിന് തുടക്കമായി. മാർച്ച് 5 മുതൽ 15 വരെ 10 ദിവസം നീണ്ടുനിൽക്കുന്നതാണ് ക്യാമ്പയിൻ. വീടുകളിലും പരിസര പ്രദേശങ്ങളിലും കിളികൾക്കായി മനോഹരമായി അലങ്കരിച്ച പാത്രങ്ങളിൽ വെള്ളവും തീറ്റയും ഒരുക്കി ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതാണ് ചലഞ്ച്.

       https://twb.nz/kilikalumcoolavattea എന്ന ലിങ്ക് ഉപയോഗിച്ചോ ക്യൂ.ആർ. കോഡ് സ്കാൻ ചെയ്തോ നിങ്ങളുടെ ഫോട്ടോയും പേരും ചേർത്ത് പോസ്റ്റ് ചെയ്യാവുന്നതാണ്. പോസ്റ്റ് ചെയ്യുമ്പോൾ #kilikalum_coolavatte#CollectorKKD എന്നീ ഹാഷ് ടാഗുകൾ ഉപയോഗിക്കുകയും CollectorKKD യെ മെൻഷൻ ചെയ്യുകയും ചെയ്യുക.

       ദിവസേന തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾ നമ്മുടെ കോഴിക്കോട് ആപ്പിലൂടെയും, കോഴിക്കോട് കളക്ടറുടെ സാമൂഹ്യ മാധ്യമ പേജുകളിലൂടെയും പ്രസിദ്ധീകരിക്കും.

NDR News
05 Mar 2023 11:06 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents