പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് പുതിയ മുഖം; കെട്ടിടത്തിന്റെ രൂപരേഖ പുറത്തു വിട്ട് ടി.പി. രാമകൃഷ്ണൻ എം.എൽ.എ.
ഏഴു നിലകളിലായി 90,000 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിടം മുഖഛായ മാറ്റുന്നു. 56 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ കെട്ടിടത്തിന്റെ രൂപരേഖ ടി.പി. രാമകൃഷ്ണൻ എം.എൽ.എ. പുറത്തുവിട്ടു. ഏഴു നിലകളിലായി 90,000 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം ഒരുങ്ങുന്നത്.
ഗ്രൗണ്ട് ഫ്ളോറിന് താഴെയുള്ള നിലയിൽ ഇലക്ട്രിക്കൽ സബ്സ്റ്റേഷൻ, എം.ജി. പി.എസ്. ബാറ്ററി റൂം, ലാബ്, മോർച്ചറി തുടങ്ങിയവയും ഗ്രൗണ്ട് ഫ്ളോറിൽ കാഷ്വാലിറ്റി, ട്രയാജ്, ഒബ്സർവേഷൻ റൂം, പ്രൊസീജിയർ റൂം, മൈനർ ഒ.ടി., സി.ടി. സ്കാൻ, എക്സറേ, ഡയാലിസിസ് തുടങ്ങിയവയും ഒരുങ്ങും.
ഇതിനൊപ്പം ഒന്നാം നിലയിൽ വാർഡുകൾ, എ.എച്ച്. റൂം, ഓപ്പറേഷൻ തിയേറ്റർ, എൻ.ഐ.സി.യു. തുടങ്ങിയവയും രണ്ടാം നിലയിൽ വാർഡുകൾ, ഐസൊലേഷൻ റൂം, പ്രൊസീജിയർ റൂം തുടങ്ങിയവയും മൂന്നാം നിലയിൽ വാർഡുകൾ, ഐസൊലേഷൻ റൂം, മെഡിക്കൽ ഐ.സി.യു. എന്നിവയും നാലാം നിലയിൽ ഓപ്പറേഷൻ തിയേറ്റർ, പ്രി ഒ.പി. റൂമുകൾ, വാർഡുകൾ, അനസ്തേഷ്യ റൂം എന്നിവയും തയ്യാറാക്കും. ഇതോടൊപ്പം അഞ്ചാം നിലയിൽ വാഷിംഗ് ഏരിയ, സി.എസ്.എസ്.ഡി., ലോൻഡ്രി എന്നിവയും ഒരുക്കും.