headerlogo
recents

വടകരയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതരമായ പരിക്ക്

വെള്ളം വാങ്ങാൻ ട്രെയിനിൽ നിന്നിറങ്ങി തിരിച്ചു കയറുന്നതിനിടയിലാണ് അപകടം

 വടകരയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതരമായ പരിക്ക്
avatar image

NDR News

02 Mar 2023 06:29 AM

വടകര:വടകര സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നുവീണ് യുവാവിന് ഗുരുതര പരിക്ക്. ഇന്നലെ രാവിലെയാണ് സംഭവം. മഞ്ചേരി അമ്പലപ്പടി ഉള്ളാട്ടിൽ മാസിനാ(22)ണ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട് ഇരുകാലുകൾക്കും ഒരു കൈക്കും ഗുരുതരമായി പരിക്കേറ്റത്. വെള്ളം വാങ്ങാനിറങ്ങി തിരികെ ട്രെയിനില്‍ കയറുന്നതിനിടയിലാണ് അപകടം. 

      ട്രെയിനിൽനിന്ന്‌ ട്രാക്കിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ ഇയാളുടെ രണ്ടുകാലുകളും ഒരു കൈയും അറ്റ് തൂങ്ങിയ നിലയിലായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

      കോയമ്പത്തൂര്‍ -മംഗലാപുരം ഇന്റര്‍സിറ്റി എക്‌സ്‌പ്രസില്‍ കണ്ണൂരിലേക്കുപോകാന്‍ കോഴിക്കോട്ടുനിന്ന് കയറിയ മാസിന്‍ വടകരയില്‍ നിര്‍ത്തിയപ്പോള്‍ സുഹൃത്തിനോടൊപ്പം വെള്ളം വാങ്ങാന്നിറങ്ങുകയായിരുന്നു. ഇതിനിടയില്‍ ട്രെയിന്‍ നീങ്ങയതോടെ സുഹൃത്ത്  കയറി. പിന്നാലെ ചാടിക്കയറുമ്പോഴാണ് മാസിൻ വീണത്‌.

 

 

 

 

 

NDR News
02 Mar 2023 06:29 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents