headerlogo
recents

ദുബായിൽ കാണാതായ നന്തി സ്വദേശി തൂങ്ങി മരിച്ചനിലയിൽ

കാണാതായത് മൂന്ന് മാസങ്ങൾക്ക് മുമ്പേ

 ദുബായിൽ കാണാതായ നന്തി സ്വദേശി തൂങ്ങി മരിച്ചനിലയിൽ
avatar image

NDR News

18 Feb 2023 06:15 PM

കൊയിലാണ്ടി: ദുബായിൽ മൂന്ന് മാസം മുമ്പ് കാണാതായ നന്തി സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. നന്തി പുത്തലത്ത് വീട്ടിൽ അമൽ സതീഷാ(29)ണ് മരിച്ചത്. ദുബായ് റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയിൽ തൂങ്ങിമരിച്ച നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു.

       ഒക്ടോബർ 20 മുതലാണ് അമലിനെ കാണാതായത്. വൈകീട്ടോടെ മുറിയിൽ നിന്നും പുറത്തു പോയ അമൽ തിരികെ എത്താതായതോടെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് റാഷിദിയയിൽ വെച്ച് മൃതദേഹം കണ്ടെത്തിയത്. 

       സതീഷിൻ്റെയും പ്രമീലയുടെയും മകനാണ് അമൽ. മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു സാമൂഹിക പ്രവർത്തകർ അറിയിച്ചു.

NDR News
18 Feb 2023 06:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents