ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഊരി മാറ്റി കറങ്ങിനടന്ന് കവർച്ച നടത്തുന്ന കല്ലായി സ്വദേശി അറസ്റ്റിൽ
ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തലാണ് ഇയാളുടെ പരിപാടി
കോഴിക്കോട് : മോട്ടോർ സൈക്കിളിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി ബൈക്ക് മോഷ്ടിച്ച് കറങ്ങി നടക്കുന്ന 19 കാരൻ പിടിയിൽ .കല്ലായി സ്വദേശിയായ ഹംറാസിനെയാണ് നടക്കാവ് എസ് ഐ അറസ്റ്റ് ചെയ്തത്. നമ്പർ പ്ലേറ്റ് ഊരി മാറ്റി വെച്ച ശേഷം ആളുകൾ കുറഞ്ഞ ഇടവഴികളിലൂടെ ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തലാണ് ഇയാളുടെ പരിപാടി. ഇട റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺ കുട്ടിയോട് നടക്കാവിലേക്കുള്ള വഴി ചോദിച്ചതിനു ശേഷം തിരികെ വന്ന് കുട്ടിയുടെ മൊബൈൽ ഫോൺ കവർന്ന കേസിൽ പോലീസ് അന്വേഷിക്കുന്ന പ്രതി കൂടിയാണ് ഇയാൾ എന്ന് പോലീസ് പറഞ്ഞു.
നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷം സൈബർ സെല്ലിന്റെ സഹായത്തോടു കൂടിയാണ് പോലീസ് ഇയാളെ പിടി കൂടിയത്.കോഴിക്കോട് കോടതിയിൽ ഹാജരാക്കപ്പെട്ട പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിൽ അടച്ചു .