പയ്യോളി ഭാഗത്ത് വീണ്ടും ട്രെയിൻ അപകട മരണം. ഇൻറർ സിറ്റി തട്ടി ഇന്ന് ഇരിങ്ങൽ സ്വദേശിനി മരിച്ചു
തിരിച്ചറിയാനാകാത്ത വിധം ശരീരം ചിന്നിച്ചിതറി

പയ്യോളി: ഇരിങ്ങൽ കളരിപ്പടിക്ക് അടുത്ത് യുവതി ട്രെയിൻ തട്ടി മരണപ്പെട്ടു. ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം തിരുവോത്ത് സുനിലിൻ്റെ (കോൺട്രാക്ടർ) ഭാര്യ എൻ സനില (43) ആണ് മരിച്ചത്.കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ഇൻറർ സിറ്റി എക്സ്പ്രസ് തട്ടിയാണ് മരണം സംഭവിച്ചത്. ഇരിങ്ങൽ കോട്ടക്കൽ ഫാമിലി ഹെൽത്ത് സെന്ററിലെ എൻ എച്ച് എം താത്കാലിക കണ്ടിജന്റ് വർക്കർ ആയി ജോലി ചെയ്ത് വരികയായിരുന്നു. അടുത്ത ദിവസം ജോലിയുടെ കരാർ അവസാനിരിക്കെയാണ് ഇന്ന് രാവിലെ 9. 55 ഓടെ അപകടമുണ്ടായത്.പയ്യോളി സർക്കിൾ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു, എസ് ഐ മാരായ പ്രകാശൻ, ജ്യോതി ബസു, സീന എന്നിവർ ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകി.
ഇടിയുടെ ആഘാതത്തിൽ തിരിച്ചറിയാനാകാത്ത വിധം ശരീരം ചിന്നിച്ചിതറിപ്പോയി. പാളത്തിന് സമീപമുണ്ടായിരുന്ന ബാഗിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നും ബന്ധുക്കളെത്തി യുമാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. അപകടത്തെ തുടർന്ന് മൃതദേഹം പാളത്തിൽ നിന്നും മാറ്റാൻ കഴിയാഞ്ഞതിനാൽ, ഈ സമയം എത്തിയ ഇൻ്റർ സിറ്റി എക്സ്പ്രസ് ഒരു മണിക്കൂറോളം പിടിച്ചിട്ടു. പയ്യോളി പോലിസെത്തി മൃതദേഹഭാഗങ്ങൾ മാറ്റിയ ശേഷമാണ് പിടിച്ചിട്ട ട്രെയിൻ പോയത്. വടകരയിൽ നിന്നുള്ള ആർ പി എഫ് ഉദ്യോഗസ്ഥനായ ഷാജിയും സ്ഥലത്തെത്തി. മക്കൾ: ആത്മജ് (ഡോൺ പബ്ലിക് സ്കൂൾ വിദ്യാർഥി), അമയ് (അമൃത പബ്ലിക് സ്കൂൾ വിദ്യാർഥി) പിതാവ്: പരേതനായ നാണു മാതാവ്: കാഞ്ചന സഹോദരങ്ങൾ: ഷിൽന ഷിനോജ്