ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ശങ്കർ മോഹനൻ രാജിവച്ചു
മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി രാജി കൈമാറുകയായിരുന്നു

തിരുവനന്തപുരം: കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ശങ്കർമോഹൻ രാജിവച്ചു. ഇന്ന് 12 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി രാജി കൈമാറുകയായിരുന്നു. മുഖ്യമന്ത്രി ഓഫിസിലുണ്ടായിരുന്നില്ല. തിരുവനന്തപുരം കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ശങ്കർമോഹൻ രാജിവച്ചു. ഇന്ന് 12 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി രാജി കൈമാറുകയായിരുന്നു. മുഖ്യമന്ത്രി ഓഫിസിലുണ്ടാ യിരുന്നില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും രാജിയുടെ പകർപ്പ് കൈമാറിയിട്ടുണ്ട്.
ജാതി വിവേചനം ഉൾപ്പെടെ ഇൻസ്റ്റിറ്റ്യൂട്ടിലെടുത്ത നടപടികളുടെ പേരിൽ ശങ്കർമോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ സമരം നടത്തിയിരുന്നു. ചലച്ചിത്ര മേഖലയിലുള്ളവരും രാജി ആവശ്യപ്പെട്ടിരുന്നു. സർക്കാരും സിപിഎമ്മും ശങ്കർ മോഹനെയും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണനെയും സംരക്ഷിക്കുന്നുവെന്നും ആരോപണം ശക്തമായിരുന്നു.