ഉള്ളിയേരി സ്വദേശിയുടെ ബൈക്ക് കൊയിലാണ്ടിയിൽ വച്ച് മോഷണം പോയി
മറന്നുവെച്ച താക്കോൽ എടുത്ത് ബൈക്ക് മോഷ്ടിച്ചതായി സിസിടിവി ദൃശ്യം
![ഉള്ളിയേരി സ്വദേശിയുടെ ബൈക്ക് കൊയിലാണ്ടിയിൽ വച്ച് മോഷണം പോയി ഉള്ളിയേരി സ്വദേശിയുടെ ബൈക്ക് കൊയിലാണ്ടിയിൽ വച്ച് മോഷണം പോയി](imglocation/upload/images/2023/Jan/2023-01-20/1674230494.webp)
കൊയിലാണ്ടി:ഉള്ളിയേരി സ്വദേശിയായ യുവാവിന്റെ ബൈക്ക് കൊയിലാണ്ടിയിൽ വച്ച് മോഷണം പോയി. ഡാലിയ പ്ലാസ ബിൽഡിംഗിന്റെ പാർക്കിംഗിൽ വച്ച് ഉച്ചയ്ക്ക് 1.30 ഓടെയാണ് ബൈക്ക് മോഷണം പോയത്. ഉള്ളിയേരി സ്വദേശി നീരജിന്റെ ബൈക്കാണ് മോഷണം പോയത്.ബൈക്ക് മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
കെ.എൽ 56 ഡി 5960 പാഷൻ പ്രോ ബൈക്കാണ് മോഷണം പോയത്. മോഷണം നടത്തിയ യുവാവിന്റെ കൂടുതൽ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.ബൈക്കിന്റെ താക്കോലും ഹെൽമറ്റും നീരജ് ബൈക്കിൽ വച്ച് മറന്നിരുന്നു. ഈ അവസരമാണ് മോഷ്ടാവ് ഉപയോഗപ്പെടുത്തിയത്. സംഭവത്തിൽ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൈക്കിനെ ക്കുറിച്ച് വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനുമായോ നീരജുമായോ (8136905598) ബന്ധപ്പെടേണ്ടതാണ്.