headerlogo
recents

പേരാമ്പ്രയിൽ ഓഡിറ്റോറിയത്തിലെ വിവാഹ പാർട്ടിയിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ

കിണർ വെള്ളത്തിൽ നിന്നാണ് പ്രശ്നമെന്ന് പ്രാഥമിക നിഗമനം

 പേരാമ്പ്രയിൽ ഓഡിറ്റോറിയത്തിലെ വിവാഹ പാർട്ടിയിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ
avatar image

NDR News

20 Jan 2023 02:30 PM

പേരാമ്പ്ര: പേരാമ്പ്രയിൽ വിവാഹ പാർട്ടിക്കിടെ ഓഡിറ്റോറിയത്തിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ, പേരാമ്പ്ര സ്വദേശിയുടെ വിവാഹത്തിന് ഭക്ഷണം കഴിച്ച നിരവധിപ്പേരാണ് വയറിളക്കവും ഛർദിയും ബാധിച്ച് ചികിത്സതേടിയത്. ചൊവ്വാഴ്ച്ചയായിരുന്നു വിവാഹം. 15-ന് ഓഡിറ്റോറിയത്തിൽ നടന്ന മറ്റൊരു വിവാഹത്തോട് അനുബന്ധിച്ചുള്ള സുഹൃദ് സത്കാരത്തിൽ പങ്കെടുത്ത 35- ഓളം പേർക്കും ഭക്ഷ്യ വിഷബാധയുണ്ടായി. ഇതിലും ആർക്കും ഗുരുതരമായ സ്ഥിതിയുണ്ടായിട്ടില്ല.

       ഓഡിറ്റോറിയത്തിലെ കിണർ വെള്ളത്തിൽനിന്നാണ് പ്രശ്ന മുണ്ടായതെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രാഥമികനിഗമനം. വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം ലഭിക്കും വരെ വെള്ളം ഉപയോഗിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. പേരാമ്പ്ര പഞ്ചായത്തിലെമാത്രം 16 ഓളം പേർക്കാണ് പ്രശ്നമുള്ളതായി വിവരം ലഭിച്ചതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ സരിത് കുമാർ പറഞ്ഞു. ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

NDR News
20 Jan 2023 02:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents