headerlogo
recents

കൊടുവള്ളിയിൽ ബസ്സിൽ‍ വിദ്യാര്‍ത്ഥിനിക്കുനേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

ഒളിവില്‍പ്പോയ ബാലുശ്ശേരി സ്വദേശിയാണ് അറസ്റ്റിലായത്

 കൊടുവള്ളിയിൽ ബസ്സിൽ‍ വിദ്യാര്‍ത്ഥിനിക്കുനേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
avatar image

NDR News

18 Jan 2023 04:53 PM

കൊടുവള്ളി: ബസ് യാത്രയ്ക്കിടെ സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. ബാലുശ്ശേരി എരമംഗലം ഓർക്കാട്ടുമീത്തൽ ബാബു എന്ന മധുവിനെ (49) യാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവിലായിരുന്നു. ഇയാൾ വട്ടോളിയിൽ ടയർ കട നടത്തി വരികയായിരുന്നു.

        കൊടുവള്ളി ഇൻസ്പെക്ടർ പി. ചന്ദ്രമോഹന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനൂപ് അരീക്കര, എസ്.ആർ. രശ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഇ.പി. അബ്ദുൽ റഹീം, സി.പി.ഒ.മാരായ ജിനീഷ്, ഷെഫീഖ് നീലിയാനിക്കൽ എന്നിവരടങ്ങിയ സംഘമാണ് മഞ്ചേരിയിൽവെച്ച് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

NDR News
18 Jan 2023 04:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents