പുതു വർഷത്തിൽ ശുചിത്വ കൊയിലാണ്ടി നഗരത്തിനായി ശുചീകരണം
ക്ലീൻ ആൻറ് ഗ്രീൻ പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം നടത്തിയത്

കൊയിലാണ്ടി: പുതുവർഷത്തെ ശുചിത്വ സുന്ദരമായി പുതു വർഷത്തെ വരവേൽക്കാൻ കൊയിലാണ്ടി നഗരസഭ നഗരം ശുചീകരിച്ചു. നഗരത്തെ ആറ് സോണുകളായി തിരിച്ച് നടത്തിയ ശുചീകരണ യജ്ഞം നഗരസഭ അധ്യക്ഷ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ഇ.ബാബു പദ്ധതി വിശദീകരിച്ചു.
ക്ലീൻ ആൻറ് ഗ്രീൻ പദ്ധതിയുടെ ഭാഗമായി നടത്തിയ ശുചീകരണത്തിൽ ജി.എം.വി.എച്ച്. എസ്.എസ്, ജി.വി.എച്ച്.എസ്.എസ്., മായൻ മെമ്മോറിയൽ സ്കൂൾ, ഗവ: കോളജ് എന്നിവടങ്ങളിലെ എൻ.എസ്.എസ്. വളണ്ടിയർമാർ, ഹരിത കർമ്മ സേന, നഗരസഭ ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. ശുചീകരണം വഴി ശേഖരിച്ച പാഴ് വസ്തുക്കൾ നഗരസഭ എം.സി.എഫ് ൽ എത്തിച്ച് സംസ്കരിക്കും. ജനുവരി ഒന്ന് മുതൽ നഗരസഭയിലെ മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മ സ്മാർട്ട് ഗാർബേജ് ആപ്പ് വഴിയാണ് അജൈവ പാഴ്വസ്തുതുക്കൾ ശേഖരിക്കുക.
സ്ഥിരം സമിതി അധ്യക്ഷ രായ സി.പ്രജില, ഇ.കെ.അജിത്, കെ.എ. ഇന്ദിര, പി.കെ.നിജില, നഗരസഭാം ഗങ്ങളായ പി.രത്നവല്ലി, എ.ലളിത, വി.പി.ഇബ്രാഹിം കുട്ടി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കെ. ഡി.സിജു, എച്ച്.ഐ. കെ.റിഷാദ് എന്നിവർ സംസാരിച്ചു. ജെ.എച്ച്.ഐ.മാരായ ടി.കെ.ഷീബ, ഷിജിന, ജമീഷ് മുഹമ്മദ്, ലിജോയ്, വിജിന എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.