ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വർണം തട്ടിയെടുക്കുന്ന തിക്കോടി സ്വദേശി അറസ്റ്റിൽ
ജ്വല്ലറി തട്ടിപ്പിന് പലവിധ രീതികൾ; റാഹിലിന്റെ രീതി ഇങ്ങനെ
തിക്കോടി: വലിയ കമ്പനികളിലെ മാനേജിങ് ഡയറക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി സ്വർണനാണയങ്ങൾ തട്ടിയെടുക്കുന്ന തിക്കോടി സ്വദേശി അറസ്റ്റിലായി. തിക്കോടി വടക്കേപ്പുരയിൽ വീട്ടിൽ റാഹിൽ (28) ആണ് തൃശ്ശൂർ സിറ്റി കമ്മിഷണറുടെ കീഴിലുള്ള ഷാഡോ പോലീസിന്റെ പിടിയിലായത്.
തൊഴിലാളികൾക്ക് നൽകാൻ സ്വർണനാണയങ്ങൾ വേണ മെന്നാവശ്യപ്പെട്ട് ജൂവലറി കളിലെത്തുന്ന ഇയാൾ കമ്പനിയുടെ ജീവനക്കാർക്ക് സമ്മാനം നൽകാൻ ഒരു പവന്റെ നാണയങ്ങൾ ഓർഡർ ചെയ്യും. തുടർന്ന് സമീപത്തെ സ്റ്റാർ ഹോട്ടലിലേക്ക് എത്തിക്കാനും പറയും. ഹോട്ടലിലെത്തുന്ന ജൂവലറി ജീവനക്കാരെ കബളിപ്പിച്ച് നാണയങ്ങൾ തട്ടിയെടുത്തു മുങ്ങുകയാണ് റാഹിലിന്റെ രീതി.മറ്റൊരു തട്ടിപ്പിന് പദ്ധതി തയ്യാറാക്കുന്നതിനിടയിൽ കോഴിക്കോട്ടെ ആഡംബര ഹോട്ടലിൽ നിന്നാണ് പ്രതി പിടിയിലായത്. നിരവധി കേസുകളിലെ പ്രതിയാണിയാളെന്ന് പോലീസ് പറഞ്ഞു.