ബേപ്പൂർ ഫെസ്റ്റ്; ആവേശമായി ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ്
ജില്ലാ ഡെവലപ്പ്മെന്റ് കമ്മീഷണർ എം. എസ്. മാധവിക്കുട്ടി ഐ.എ.എസ് ഉദ്ഘാടനം നിർവഹിച്ചു

കോഴിക്കോട്: ബേപ്പൂർ ഇന്റർ നാഷണൽ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് ഫൂട്ട് വോളി അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. പുളിമൂട് ബീച്ച് പരിസരത്ത് നടന്ന ചടങ്ങ് ജില്ലാ ഡെവലപ്പ്മെന്റ് കമ്മീഷണർ എം. എസ്. മാധവിക്കുട്ടി ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
കലയെയും കായിക മത്സരത്തെയും മനസ് കൊണ്ട് മാത്രമല്ല സാന്നിദ്ധ്യം കൊണ്ടും കോഴിക്കോട്ടുകാർ ഏറ്റെടുക്കുന്നത് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ആവേശവും ആത്മവിശ്വാസവും ഉണ്ടാക്കുമെന്ന് അവർ പറഞ്ഞു. കേരള ഫൂട്ട് വോളി അസോസിയേഷൻ ട്രഷറർ കെ. വി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി കമാന്റർ എ. സുചേത്, ഫൂട്ട് വോളി വൈസ് പ്രസിഡന്റ് എം. മുജീബ് റഹ്മാൻ, ക്യാപ്റ്റൻ ഹരിദാസ്, ടി. ജയദീപ്, ബാബു പാലക്കണ്ടി, ടി. എം. അബ്ദു റഹിമാൻ എന്നിവർ സംസാരിച്ചു. എ. കെ. മുഹമ്മദ് അഷറഫ് സ്വാഗതവും ഡോ. യു. കെ. അബ്ദുൽ നാസർ നന്ദിയും പറഞ്ഞു. ആദ്യ മത്സരത്തിൽ ഫിനിക്സ് കേരള ഡയസ് യുനൈറ്റഡ് മഹാരാഷ്ട്രയെ ഒന്നിനെതിരെ രണ്ട് സെറ്റ് നേടി ജേതാക്കളായി.