headerlogo
recents

പുലർച്ചെ വീടുകളിലെത്തി മലഞ്ചരക്ക് മോഷണം; ദമ്പതികൾ അറസ്റ്റിൽ

കോഴിക്കോട് മുക്കം സ്വദേശികളായ റിയാസ് (33), ഭാര്യ ഷബാന (33) എന്നിവരാണ് പിടിയിലായത്.

 പുലർച്ചെ വീടുകളിലെത്തി മലഞ്ചരക്ക് മോഷണം; ദമ്പതികൾ അറസ്റ്റിൽ
avatar image

NDR News

23 Dec 2022 03:55 PM

കോഴിക്കോട്: വീടുകളിലെത്തി മലഞ്ചരക്ക് മോഷണം നടത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. കോഴിക്കോട് മുക്കം സ്വദേശിയായ റിയാസ് (33), ഭാര്യ ഷബാന (33) എന്നിവരാണ് പിടിയിലായത്. ഇരുവേറ്റി, ഏലിയാപറമ്പ്, കുത്തുപറമ്പ്, വാക്കാലൂർ, മൈത്ര, കുനിയിൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന ഇവർ മോഷണത്തിനിടെയാണ് പിടിയിലാകുന്നത്.

     അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ ഇടങ്ങളിൽ  കഴിഞ്ഞ ഒരു വർഷമായി മോഷണം നടത്തിയിരുന്നു.  ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച മഞ്ചേരി കോടതിയിൽ ഹാജരാക്കി.

     അരീക്കോട് പൊലീസ് സ്റ്റേഷനിൽ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ്  നടത്തിയ അന്വേഷണത്തിനിടയിലാണ് ചൊവ്വാഴ്ച പുലർച്ചെ ദമ്പതികൾ ഇരുവേറ്റിയിലെ ഒരു വീട്ടിൽ മോഷണം നടത്തവെ പിടിയിലായത്. റബ്ബർ ഷീറ്റ്, നാളികേരം, അടയ്ക്ക എന്നിവ ഉൾപ്പെടെയുള്ളവയായിരുന്നു ഇവർ മോഷണം നടത്തിയിരുന്നത്. പകൽസമയങ്ങളിൽ വിവിധ ഇടങ്ങളിൽ കാറിൽ സഞ്ചരിച്ച് മലഞ്ചരക്ക് സാധനങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തും. തുടർന്ന് പുലർച്ച വീടുകളിലും തോട്ടങ്ങളിലും എത്തി മലഞ്ചരക്ക് കാറിൽ കയറ്റി കൊണ്ട് പോകുന്നതായിരുന്നു ഇവരുടെ മോഷണ രീതി.

NDR News
23 Dec 2022 03:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents