കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്
ആക്രമിച്ച പന്നിയെ വെടിവെച്ച് കൊന്നു
കൂട്ടാലിട: കാട്ടുപന്നിയുടെ ആക്രമണത്തിൽ കൂട്ടാലിട സ്വദേശിയായ വീട്ടമ്മയ്ക്ക് പരിക്കേറ്റു. കൂട്ടാലിട കരുവള്ളിക്കുന്നിൽ ചെറിയതോട്ടത്തിൽ പ്രകാശന്റെ ഭാര്യ ജിത(42)യാണ് ആക്രമണത്തിന് ഇരയായത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജിതയെ കുത്തി പരിക്കേൽപ്പിച്ച പന്നി കിടപ്പുമുറിയിൽ കയറുകയായിരുന്നു. മുറിയിൽ അകപ്പെട്ട പന്നിയെ തോക്ക് ലൈസൻസുള്ളയാളുടെ സഹായത്തോടെ വെടിവെച്ച് കൊല്ലുകയായിരുന്നു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. എച്ച്. സുരേഷിന്റെ അനുമതിയോടെയാണ് പന്നിയെ വെടിവെച്ച് കൊന്നത്. തുടർന്ന് പന്നിയുടെ ജഡം വനംവകുപ്പിന്റെ നിർദ്ദേശാനുസരണം മറവ് ചെയ്തു.