കൂട്ടാലിടയിൽ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം
പേരാമ്പ്ര അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു
കൂട്ടാലിട: കൂട്ടാലിടയിൽ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു. കൂട്ടാലിട ടൗണിൽ പ്രവർത്തിക്കുന്ന 'ഫ്രണ്ട്സ്' ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനാണ് തീ പിടിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
സിലിണ്ടറിൽ നിന്ന് ഗ്യാസ് അടുപ്പിലേക്കുള്ള ട്യൂബിൽ നിന്നും ഗ്യാസ് ലീക്കായി തീ പടരുകയായിരുന്നു. ഹോട്ടൽ ഉടമയായ ഗിരീഷ് വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര നിലയത്തിൽ നിന്നും അഗ്നിരക്ഷാ സേന സംഭവ സ്ഥലത്തെത്തി തീ അണച്ചു. കൃത്യസമയത്ത് തീ അണയ്ക്കാൻ സാധിച്ചതിനാൽ സമീപത്തുള്ള മറ്റു കടകളിലേക്ക് തീ പടരുന്ന സാഹചര്യം ഒഴിവാക്കാനായി. ഏകദേശം പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
സ്റ്റേഷൻ ഓഫീസർ സി. പി. ഗിരീശന്റെ നേതൃത്വത്തിൽ പി. പ്രദീപ്, സിധീഷ്, എൻ. എം. ലതീഷ് ഷൈജു, രഗിനേഷ്, ജിഷാദ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.