headerlogo
recents

12 കാരിയെ പീഡിപ്പിച്ച അടിവാരം സ്വദേശിക്ക് കഠിനതടവും പിഴയും

ശിക്ഷ വിധിച്ചത് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി

 12 കാരിയെ പീഡിപ്പിച്ച അടിവാരം സ്വദേശിക്ക് കഠിനതടവും പിഴയും
avatar image

NDR News

23 Nov 2022 07:57 AM

കൊയിലാണ്ടി: പന്ത്രണ്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക്‌ ജീവപര്യന്തം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും. അടിവാരം നൂറാംതോട് ചെമ്മങ്കോട് വീട്ടിൽ ബിജേഷി( 40)നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ടി പി അനിൽ പോക്സോ, ഇന്ത്യൻ ശിക്ഷാ നിയമം, പട്ടികജാതി സംരക്ഷണ നിയമം എന്നിവ പ്രകാരം ശിക്ഷിച്ചത്.

 

        അത്തോളി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്‌പെക്ടർ പി കെ ജിതേഷ്, പേരാമ്പ്ര ഡിവൈഎസ്‌പി ജയൻ ഡൊമിനിക് എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി ജെതിൻ ഹാജരായി.

 

       2020ൽ ആണ് കേസിന് ആസ്പദമായ സംഭവം. ബാലികയുടെ വീട്ടിൽവച്ച്‌ പ്രതി പീഡിപ്പിക്കുകയായിരുന്നു. കുട്ടി പിന്നീട് അമ്മയുടെ സുഹൃത്തിനോട് പീഡന വിവരം വെളിപ്പെടുത്തി. 

NDR News
23 Nov 2022 07:57 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents