headerlogo
recents

ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവ് ഉടൻ പരിഹരിക്കുമെന്ന് മന്ത്രി എം. ബി. രാജേഷ്

കുറഞ്ഞ വിലയുള്ള മദ്യത്തിൻ്റെ ലഭ്യതക്കുറവും പ്രതിസന്ധിയായി

 ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവ് ഉടൻ പരിഹരിക്കുമെന്ന് മന്ത്രി എം. ബി. രാജേഷ്
avatar image

NDR News

13 Nov 2022 12:55 PM

തിരുവനന്തപുരം: ജനപ്രിയ മദ്യ ബ്രാൻഡുകളുടെ ലഭ്യതക്കുറവ് ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി എംബി രാജേഷ്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഡിസ്റ്റിലറികളില്‍ നിര്‍മാണം കുറഞ്ഞതാണ് ലഭ്യത കുറവിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. 

       കുറഞ്ഞ വിലയുള്ള മദ്യത്തിൻ്റെ ലഭ്യതക്കുറവും മറ്റൊരു പ്രതിസന്ധിയാണ്. ബെവ്‌കോ ഔട്ട്‌ലറ്റുകളിലും ബാറുകളിലും 750 രൂപ വരെ വില വരുന്ന മദ്യം കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇത്തരത്തിലുള്ള വില കുറഞ്ഞ മദ്യത്തിൻ്റെ വില്പനയിലൂടെയാണ് ബെവ്‌കോയ്ക്ക് വലിയ വരുമാനം ലഭിക്കുന്നത്. 

       സ്പിരിറ്റിന്റെ വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്ന കമ്പനികളുടെ അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. ഇതോടെ വില കുറഞ്ഞ മദ്യത്തിന്റെ വില്പന കമ്പനികള്‍ വെട്ടികുറച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്.

NDR News
13 Nov 2022 12:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents