കൂട്ടബലാത്സംഗ കേസില്‍ ബേപ്പൂര്‍ കോസ്റ്റല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയില്‍
ബലാത്സംഗം ഉള്‍പ്പെടെയുള്ള നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്

ബേപ്പൂർ: കൂട്ടബലാത്സംഗ കേസില്‍ ബേപ്പൂര്‍ കോസ്റ്റല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയില്‍. പി. ആര്‍ സുനുവാണ് പോലീസ് പിടിയിലായത്. തൃക്കാക്കര സ്വദേശിനി നൽകിയ പരാതിയിലാണ് തൃക്കാക്കര പോലീസ് ബേപ്പൂരിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയായ ഇയാള്‍ ഒരു സ്ഥിരം കുറ്റവാളിയാണെന്നാണ് വിവരം.
എറണാകുളത്ത് ജോലി ചെയ്യുമ്പോള്‍ സബ് ഇന്‍സ്‌പെക്ടറായിരിക്കെ ഇയാൾക്കെതിരെ സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു. കേസിൽ ഇയാളെ അന്ന് റിമാൻഡ് ചെയ്തിരുന്നു. കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം നടന്നുവരികയാണെന്നാണ് തൃക്കാക്കര പോലീസ് അറിയിച്ചു.
പരാതിക്കാരിയുടെ വീട്ടില്‍ വെച്ചാണ് കൂട്ടബലാത്സംഗം നടന്നതെന്നാണ് വിവരം. പരാതിക്കാരി സുനുവിന്റെ പേര് എടുത്ത് പറഞ്ഞതോടെയാണ് ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കേസിൽ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ക്ക് സി.ഐയായി സ്ഥാനക്കയറ്റം കിട്ടിയത്.