മേപ്പയ്യൂരിലും അരിക്കുളത്തും വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ കടിയേറ്റു
ഏഴ് വയസ്സുകാരൻ ഉൾപ്പെടെ മൂന്നു പേർക്കാണ് പരിക്കേറ്റത്

മേപ്പയൂർ: മേപ്പയ്യൂരിലും അരിക്കുളത്തുമായി മൂന്ന് വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ കടിയേറ്റു. മേപ്പയ്യൂരിൽ രണ്ട് വിദ്യാർത്ഥികൾക്കാണ് നായയുടെ കടിയേറ്റത്.
മേപ്പയ്യൂരിലെ കളത്തിൽ സുബനീഷിന്റെ മകൾ തേജാ ലക്ഷ്മി (12), ഫയാസിന്റെ മകൻ സെബി മുഹമ്മദ് കമാൽ(7) എന്നിവർക്കാണ് പരിക്കേറ്റത്. തേജലക്ഷ്മിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും സെബി മുഹമ്മദ് കമലിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അരിക്കുളത്ത് നിടുമ്പൊയിൽ സ്വദേശിയായ തേജലക്ഷ്മി(12)ക്കാണ് കടിയേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മുൻ എം.എൽ.എ കെ. കെ. ദിവാകരൻ അടക്കം നാലുപേരാണ് ഇന്നലെ തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സ തേടിയത്.