പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ചത് പയ്യോളി സ്വദേശിനി
ഇന്ന് രാവിലെയാണ് പയ്യോളി ക്രിസ്ത്യൻ പള്ളി റോഡിന് സമീപം റെയിൽ പാളത്തിൽ മൃതദേഹം കണ്ടെത്തിയത്

പയ്യോളി: പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥിനിയെ തിരിച്ചറിഞ്ഞു. പയ്യോളി ബീച്ചിൽ ശ്രീകുറുമ്പ ക്ഷേത്രത്തിന് സമീപം കറുവക്കണ്ടി പവിത്രൻ - ദിവ്യ ദമ്പതികളുടെ മകൾ ദീപ്തി(22)യാണ് മരിച്ചത്. പയ്യോളി ക്രിസ്ത്യൻ പള്ളി റോഡിന് സമീപം റെയിൽ പാളത്തിൽ ഇന്ന് രാവിലെ 8: 20ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസ് തട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് അറിയിച്ചത്. മൃതദേഹം ചിന്നി ചിതറിയ നിലയിലായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും കിട്ടിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിയാനായത്.
വടകര മോഡൽ പോളിടെക്നിക്കിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ് ദീപ്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സഹോദരൻ ദീപക്.