പൂനൂർ ചീനിമുക്കിലെ വാഹനാപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വളവിലൂടെ അപകടകരമായി മറ്റ് വാഹനങ്ങളെ മറികടക്കവേയാണ് സ്കൂട്ടർ ബസ്സിൽ ഇടിച്ച് മറിഞ്ഞത്
താമരശ്ശേരി: പൂനൂർ ചീനിമുക്കിൽ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സ്കൂട്ടർ ബസ്സിലിടിച്ച് ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടത്തിൽ പരിക്കേറ്റ ചെറുവണ്ണൂർ കൊളത്തറ അനസ് മൻസിലിൽ അർഷൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വളവിലൂടെ അപകടകരമായി മറ്റ് വാഹനങ്ങളെ മറികടക്കുമ്പോഴാണ് സ്കൂട്ടർ കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ശ്രീലക്ഷ്മി ബസ്സിൽ ഇടിച്ചത്. അപകടത്തിൽ അർഷിൽ സഞ്ചരിച്ച സ്കൂട്ടർ പൂർണമായും തകർന്നു.
അപകടത്തിൽ പെട്ട അർഷിലിനെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.