പോപ്പുലർ ഫ്രണ്ട് ഹർത്താൽ; ജില്ലയിൽ വ്യാപക ആക്രമം
കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ പോലീസ് അകമ്പടിയോടെ
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ജില്ലയിൽ വ്യാപക ആക്രമം. കോഴിക്കോട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് മുന്നിലുണ്ടായ കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു. ഇയാളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കല്ലേറില്‍ മൂന്ന് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. കല്ലായിയില്‍ ലോറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. തിക്കോടിയിൽ മത്സ്യം കയറ്റിവന്ന ലോറിക്ക് നേരെയും ആക്രമണമുണ്ടായി. താമരശ്ശേരിയിൽ കോടതിക്ക് സമീപം ലോറിയുടെ ചില്ല് എറിഞ്ഞു തകർത്തു. ദേശീയപാതയിൽ താമരശ്ശേരി കാരാടിയിൽ ഗുഡ്സ് ഓട്ടോയ്ക്ക് നേരെയും അക്രമം ഉണ്ടായി. ദേശീയപാതയിൽ വട്ടക്കുണ്ട് പാലത്തിൽ ടയർ കൂട്ടിയിട്ട് ഗതാഗതം തടസ്സപ്പെടുത്തി. പൊലീസ് എത്തി ഗതാഗത തടസം നീക്കി.
അക്രമ സംഭവങ്ങളെക്കുറിച്ചു തുടർന്ന് നിർത്തിവച്ചിരുന്ന കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന ഡിപ്പോകളിൽ നിന്നും പോലീസ് അകമ്പടിയോടുകൂടിയാണ് ദീർഘദൂര സർവീസുകൾ ആരംഭിച്ചത്.