headerlogo
recents

നഗരത്തിൽ തെരുവുനായകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി തുടങ്ങി

ആദ്യ ഘട്ടത്തിൽ ബാലുശ്ശേരിയിലും പ്രതിരോധ കുത്തിവെപ്പ് നൽകി

 നഗരത്തിൽ തെരുവുനായകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി തുടങ്ങി
avatar image

NDR News

21 Sep 2022 09:30 AM

ബേപ്പൂർ: നഗരത്തിൽ തെരുവുനായകൾക്ക് പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധകുത്തിവെപ്പ് നൽകിത്തുടങ്ങി. ആദ്യ ഘട്ടത്തിൽ നടുവട്ടത്ത് 10 നായകൾക്കാണ് വാക്സിൻ നൽകിയത്. നടുവട്ടത്ത് നടന്ന പരിപാടി മേയർ ഡോ: ബീനാഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

       ബേപ്പൂർ, അരക്കിണർ, ബീച്ച്, ഗോവിന്ദപുരം, എരവത്ത്കുന്ന് എന്നിവിടങ്ങളാണ് തെരുവുനായ ഹോട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്. വന്ധ്യംകരിക്കാത്ത നായകളെ പൂളക്കടവ് എ.ബി.സി സെന്ററിലെത്തിച്ച് ശസ്ത്രക്രിയ നടത്തും. ശേഷം ഇവയ്ക്ക് വാക്സിൻ നൽകും. ഈ മാസം 22-ന് ചേരുന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ കർമപദ്ധതി തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കും. ചൊവ്വാഴ്ച ബാലുശ്ശേരിയിൽ അഞ്ച് നായകൾക്ക് പ്രതിരോധ വാക്സിൻ നൽകി.

       നഗരാസൂത്രണ സ്ഥിരം സമിതി ചെയർപേഴ്‌സൺ കൃഷ്ണകുമാരി അധ്യക്ഷയായ ചടങ്ങിൽ ചീഫ് വെറ്ററിനറി ഓഫീസർ ഡോ: പി. കെ. ഷിഹാബുദ്ദീൻ, ഡോ: വി. എസ്. ശ്രീഷ്മ, ഡോ: കെ. എസ്. സജി, എം. രാജൻ, ഡോ: എം. പി. പത്മനാഭൻ, അരങ്ങിൽ ഗിരീഷ്, പേരോത്ത് പ്രകാശൻ, ചന്ദ്രികാ വിശ്വനാഥൻ, സിജി മോഹൻദാസ്, ബിന്ദു, ഷഹീറ തുടങ്ങിയവർ സംസാരിച്ചു.

NDR News
21 Sep 2022 09:30 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents