headerlogo
recents

കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട; മൂന്ന് കിലോയിലധികം സ്വർണ്ണം പിടികൂടി

കോഴിക്കോട് സ്വദേശി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

 കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട; മൂന്ന് കിലോയിലധികം സ്വർണ്ണം പിടികൂടി
avatar image

NDR News

20 Sep 2022 01:31 PM

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒരു കോടി രൂപയിലധികം വില വരുന്ന 3 കിലോയിലധികം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ 3 പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

       ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ ഷാമിൽ, ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്റ എന്നിവരിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. 

       മിശ്രിത രൂപത്തിലുള്ള സ്വർണ്ണം ശരീരത്തിൻ്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് നിലയിൽ ജംഷീദിൽ നിന്ന് 1054 ഗ്രാം സ്വർണം പിടികൂടി. അബ്ദുൽ ഷാമിലും രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചാണ് 679 ഗ്രാം സ്വർണമിശ്രിതം സ്വർണ്ണം കടത്തിയത്. ബുഷ്റയിൽ വസ്ത്രതിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1077 ഗ്രാം സ്വർണം കണ്ടെടുത്തു.  

NDR News
20 Sep 2022 01:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents