headerlogo
recents

കണ്ണൂരില്‍ പേവിഷ ബാധയേറ്റ പശു ചത്തു; വിഷബാധ പുല്ലിൽ നിന്നെന്ന് സംശയം

പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തില്‍ കണ്ടെത്താൻ സാധിച്ചിട്ടില്ല

 കണ്ണൂരില്‍ പേവിഷ ബാധയേറ്റ പശു ചത്തു; വിഷബാധ പുല്ലിൽ നിന്നെന്ന് സംശയം
avatar image

NDR News

13 Sep 2022 01:24 PM

കണ്ണൂര്‍: കണ്ണൂരില്‍ പേവിഷബാധ സ്ഥിരീകരിച്ച പശു ചത്തു. ചാലയിലെ പ്രസന്നയുടെ പശുവിനാണ് പേ ഇളകിയത്. ഇന്ന് രാവിലെയോടെയാണ് പശു ചത്തത്. അതേസമയം, പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തില്‍ കണ്ടെത്താൻ സാധിച്ചിട്ടില്ല. പുല്ലില്‍ നിന്നോ മറ്റോ ആയിരിക്കാം പേ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം.

       ഡോക്ടര്‍മാര്‍ എത്തി പരിശോധന നടത്തിയ ശേഷമാണ് പശുവിന് പേവിഷബാധയേറ്റതെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അഗ്നിശമന സേനയുടെ സഹായത്തോടെ പശുവിനെ മരത്തില്‍ കെട്ടിയിടുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ പശു അസ്വസ്ഥതകള്‍ കാണിച്ചിരുന്നതായി വീട്ടുകാര്‍ വ്യക്തമാക്കി. കെട്ടിയിട്ടത് കൊണ്ട് തന്നെ പശു മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപെട്ടിരുന്നില്ല. 

       സംഭവത്തിൽ മേയര്‍ ഉല്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. പശുവിനെ സുരക്ഷിതമായി മറവ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. പശുവുമായി അടുത്ത് ഇടപഴകിയ ആളുകൾക്ക് ഉടൻതന്നെ കുത്തിവെപ്പ് നൽകുമെന്നും അറിയിച്ചു.

NDR News
13 Sep 2022 01:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents