തെരുവുനായ ആക്രമണത്തിൽ നാദാപുരത്ത് പന്ത്രണ്ടുകാരന് പരിക്ക്
വിലങ്ങാട് പെട്രോള്‍ പമ്പിന് സമീപം റോഡില്‍ വെച്ച് നായ ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു

നാദാപുരം: തെരുവുനായയുടെ ആക്രമണത്തിൽ പന്ത്രണ്ടുകാരന് പരിക്ക്. നാദാപുരം സ്വദേശിയായ വിദ്യാർഥിനിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മലയങ്ങാട് സ്വദേശി ജയന്റെ മകന്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ജയസൂര്യയ്ക്കാണ് പരിക്കേറ്റത്.
സഹോദരനൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. വിലങ്ങാട് പെട്രോള്‍ പമ്പിന് സമീപം റോഡില്‍ വെച്ച് നായ ദേഹത്തേക്ക് ചാടിവീണ് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കൈയിലും തുടയിലുമാണ് കടിയേറ്റത്. കുട്ടിയെ നാദാപുരത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.