സ്പീക്കര്‍ തെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ സാദത്ത്
പന്ത്രണ്ടിന് രാവിലെ പത്ത് മണിക്കാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്

തിരുവനന്തപുരം: സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്ത് എം.എല്‍.എ മത്സരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്.
പന്ത്രണ്ടിന് രാവിലെ പത്ത് മണിക്കാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പതിനൊന്നാം തിയതി വൈകീട്ട് അഞ്ചുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.
എംബി രാജേഷ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എ. എന്‍. ഷംസീര്‍ മത്സരിക്കും. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കുക.