മിൽക്ക് ഷേക്കിൽ കഞ്ചാവ് കുരു അരച്ച് ചേർത്ത് ലഹരി വിതരണം ; കോഴിക്കോട് ബീച്ചിൽ കടയടപ്പിച്ചു
എൻഫോഴ്സ്മെന്റ് നാർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പിടിച്ചത്
![മിൽക്ക് ഷേക്കിൽ കഞ്ചാവ് കുരു അരച്ച് ചേർത്ത് ലഹരി വിതരണം ; കോഴിക്കോട് ബീച്ചിൽ കടയടപ്പിച്ചു മിൽക്ക് ഷേക്കിൽ കഞ്ചാവ് കുരു അരച്ച് ചേർത്ത് ലഹരി വിതരണം ; കോഴിക്കോട് ബീച്ചിൽ കടയടപ്പിച്ചു](imglocation/upload/images/2022/Sep/2022-09-05/1662391772.webp)
കോഴിക്കോട്: ലഹരി വിതരണത്തിന് പുതിയ മാർഗങ്ങൾ കണ്ടെത്തി കോഴിക്കോട്ടെ കച്ചവടക്കാർ .കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് മിൽക്ക് ഷെയ്ക്ക് ഉണ്ടാക്കി വിൽപ്പന നടത്തിയ കോഴിക്കോട്ടെ കടയ്ക്കെതിരെ മയക്കു മരുന്ന് നിയമ പ്രകാരം കേസെടുത്തു. കോഴിക്കോട് ബീച്ചിനടുത്തെ ഗുജറാത്തി സ്ട്രീറ്റിലുള്ള ജ്യൂസ് കടയ്ക്കെതിരെ യാണ് കേസെടുത്തത്.
ഡൽഹിയിൽ നിന്നാണ് കഞ്ചാവിന്റെ കുരു കൊണ്ടു വരുന്നത്. ലഹരി വിതരണ ത്തിനായി ഇത്തരത്തിലുളള കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി എക്സൈസ് സംശയിക്കുന്നുണ്ട്. വിദ്യാർത്ഥികൾ കൂടുതലായി ഈ സ്ഥാപനത്തിൽ എത്തുന്നു ണ്ടോയെന്നും എക്സൈസ് സംഘം നിരീക്ഷിച്ചു വരുന്നു. പിടിച്ചെടുത്ത സാധനങ്ങളുടെ രാസ പരിശോധനാ ഫലത്തിനു ശേഷം തുടർപടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
എൻഫോഴ്സ്മെന്റ് നാർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധന യിലാണ് കഞ്ചാവ് കുരു ഉപയോഗിച്ച് മിൽക്ക് ഷെയ്ക്ക് ഉണ്ടാക്കി വിൽക്കുന്നതായി കണ്ടെത്തിയത്. ജ്യൂസ് കടയിൽ നിന്ന് ഹെംബ് സീഡ് ഓയിലും കഞ്ചാവ് കുരുവും ചേർത്ത 200 മില്ലിലിറ്റർ ദ്രാവകം പിടികൂടിയിട്ടുണ്ട്.
സീഡ് ഓയിൽ രാസ പരിശോധനക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽ ലാബിൽ പരിശോധനക്കയച്ചു. പരിശോധന ഫലം ലഭിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എൻ.സുഗുണൻ അറിയിച്ചു.
ഗുജറാത്തി സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ഷെയ്ക്ക് അടിച്ചു വിൽപ്പന നടത്തുന്നതായും ഇത്തരത്തിലുളള ഷെയ്ക്കിനെ ക്കുറിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത് എക്സൈസ് കമ്മീഷണർക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.